അനുഭവങ്ങളിലേ യാഥാർഥ്യം!

                                                            


                                                                നമ്മുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങളെ നമ്മൾ കണ്ടു മുട്ടുന്നുണ്ട്. അവയിൽ ചിലത് നമുക്ക് ഒരുപാട് പാഠങ്ങൾ സമ്മാനിക്കുന്നു. ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നു. മനസ്സിന് താങ്ങാൻ പറ്റുന്നതിലും കൂടുതൽ ചിലപ്പോ സങ്കടങ്ങളും തരാറില്ലേ?? പക്ഷേ ഒരുപാട് മനസ്സിൽ പതിഞ്ഞു പോയ മുഖങ്ങളെ അവർ എന്തെല്ലാം ചെയ്താലും മറക്കാനോ വെറുക്കാനോ പറ്റാറില്ല. അത് എന്തു കൊണ്ടാണെന്നു ചിന്തിക്കാറുണ്ടോ നിങ്ങൾ?? നമ്മൾ ആത്മാർത്ഥതയോടെ ആ ബന്ധങ്ങളെ കാണുന്നത് കൊണ്ടാവില്ലേ അത്.ഒരാൾക്ക് നമ്മുടെ ജീവിതത്തിൽ എത്ര പ്രാധാന്യം  കൊടുക്കുന്നു എന്നത് ഒരിക്കലും വാക്കുകളിലൂടെയല്ല  പ്രവൃത്തി യിലൂടെയാവണം നമ്മൾ കാണിച്ചു കൊടുക്കേണ്ടത്…

                                                                ഒരാളെ എന്തെങ്കിലും മറച്ചു വക്കണം എന്ന് നമ്മൾ വിചാരിച്ചാൽ അത്  നമുക്ക് ചെയ്യാം. അവിടെ അവരെ മറച്ചു വച്ചു ജയിക്കാം നമുക്ക്. പക്ഷേ അപ്പുറത്ത് നിൽക്കുന്നത് നമ്മെ ഒരുപാട് വിശ്വസിച്ചു പോയവരാണെങ്കിൽ നഷ്ടപ്പെടുന്നത് ആ വിശ്വാസം ആയിരിക്കും. അതൊരുപക്ഷേ ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്തതാവും.അനുഭവങ്ങളിലൂടെ പറയട്ടേ, ഇങ്ങിനെയുള്ള ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ... പലയിടങ്ങളിലും മാറ്റി നിർത്തപ്പെടുമ്പോൾ...നമ്മുടെ ജീവൻ കൊണ്ടു തന്നെ അവർക്ക് ഒരു ഉണങ്ങാത്ത മുറിവ് സമ്മാനിച്ചാലോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയിട്ടുണ്ട്

                                                                         ചില സങ്കടങ്ങൾ പങ്കു വച്ചാൽ വില കുറഞ്ഞു പോവുമെന്ന് വായിച്ചിട്ടുണ്ട് എങ്കിലും പറയാതെ ചിലതു പറയുമ്പോൾ അക്ഷരങ്ങൾ പലപ്പോഴും ആശ്വാസം തരാറുണ്ട്…കൂടെ നിൽക്കാറുണ്ട്…


സ്മിത







Comments

  1. നമ്മൾ അനുഭവിച്ച ലോകങ്ങൾ, അനുഭവങ്ങളുടെ അമ്ലതീക്ഷ്ണത ഇതെല്ലാം അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാകുന്നത് .
    ഇതിനൊരു മറുപുറമുണ്ട് സുഭാഷ് ചന്ദ്രൻ എഴുതിയ പോലെ നമ്മൾ അനുഭവിക്കാത്ത ലോകങ്ങൾ നമുക്ക് കെട്ടുകഥകൾ മാത്രമാണ്.
    ഓരോ അനുഭവവും ഓരോ ഓർമപ്പെടുത്തലാണ്. . ഓർമ്മപ്പെടുത്തലുകൾ ഭാവിയുടെ ഈടുവെപ്പുകളാവണം. . .

    ReplyDelete

Post a Comment

Popular Posts