ജീവിതത്തിലെ മാലാഖമാർ

                                                                                                                                                                                                               

                                                                        നമ്മുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം എന്നൊക്കെ പറയാലോ അല്ലേ നമ്മുടെ കലാലയ ജീവിതം തുടങ്ങുമ്പോ. അതെ അത് ഒരു പുതിയ തുടക്കം തന്നെയാണ് ഇപ്പൊ പന്ത്രണ്ടാം ക്ലാസ്സുകൂടി സ്കൂളുകളിൽ തന്നെയായതു കൊണ്ട് അതു കൂടി കഴിഞ്ഞാണ് കുട്ടികളുടെ കലാലയ ജീവിതം തുടങ്ങുന്നത്.ഇന്ന് നന്ദുവും അവളുടെ പുതിയ തുടക്കത്തിലെത്തിയിരിക്കുന്നു. സമയവും കാലവും ഒരുപാട് വേഗത്തിലാണ് ഓടുന്നത് !! ഓൺലൈനിൽ ആണ് ക്ലാസ്സിന്റെ തുടക്കമെങ്കിലും അവൾ അതിനു വേണ്ടി തയ്യാറായി എന്റെ മുന്നിൽ വന്നപ്പോൾ എന്തോ മനസ്സ്  കുറച്ചു വർഷങ്ങൾക്കു പിറകിലേക്കൊന്ന് യാത്ര ചെയ്തു. നമ്മുടെ ഏതു യാത്രയും കൂടുതൽ മനോഹരമാവുന്നത് അത് നമ്മൾ എവിടെയെങ്കിലും കുറിച്ചു വെക്കുമ്പോഴോ ആരോടെങ്കിലും വിവരിക്കുമ്പോഴോ ആണല്ലോ . അതുകൊണ്ട് ഇവിടെ പങ്കുവെക്കാം എന്നു തോന്നി.

                                                                         മോളെ ആദ്യമായി കയ്യിൽ കിട്ടിയ നിമിഷം അത് എല്ലാവരേയും പോലെ ഞങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. അതിലേക്ക് വരുമ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മൂന്നു വ്യക്തികളുണ്ട്. മിംസ് ഹോസ്പിറ്റലിൽ മോളെ ഞങ്ങളുടെ കയ്യിലേക്ക് സുരക്ഷിമായി വച്ചു തന്ന മൂന്നു പേർ. Dr. ഗീത, Dr. രമേഷ്ഭാസി, Dr. പ്രീതാരമേഷ്.എന്റെ മനസ്സിൽ എന്റെ അമ്മക്ക് തുല്യം സ്ഥാനം സ്ഥാനം കൊടുത്ത നാലു പേരുണ്ട് എന്റെ ജീവിതത്തിൽ അതിൽ മൂന്ന് പേരാണിത്. എത്ര എഴുതിയാലും എന്തെഴുതിയാലും എനിക്ക് ഇവരോടുള്ള എന്റെ മനസ്സിലെ സ്നേഹവും ബഹുമാനവും പൂർണ്ണമാവില്ല. ആശങ്കയിൽ  ആയിപ്പോയ കുറച്ചു നിമിഷങ്ങൾ അത് തരണം ചെയ്തത് Dr. ഗീതാമാമിന്റെ  presence of mind എന്നൊക്ക നമ്മൾ പറയില്ലേ അതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് മോളെ ഒരു കുഴപ്പവും കൂടാതെ കിട്ടിയത്. ഒരു ഡോക്ടർക്ക് വേണ്ടതും അതാണ്. ആരുടെയും സമ്മതത്തിനോ ഒപ്പിനോ കാത്തു നിൽക്കാതെയാണ് ഡോക്ടർ അന്ന് സർജറി ചെയ്തത്. എനിക്ക് സ്മിതക്ക് കുഞ്ഞിനെ കൊടുക്കണം എന്ന് ഡോക്ടർ പറഞ്ഞപ്പോ  ആ വാക്കുകളിലൂടെ എനിക്ക് ഡോക്ടർ പകർന്നു തന്ന പ്രതീക്ഷയും ഊർജ്ജവും എത്രയാണെന്ന് എനിക്ക്  എഴുതി ഫലിപ്പിക്കാനറിയില്ല !!.

                                                                              എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്. ഇപ്പൊ നന്ദു  അവളുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കത്തിലെത്തിയിരിക്കുന്നു. ഏറ്റവും കൂടുതൽ ഇതൊക്കെ കാണാൻ ആഗ്രഹിച്ചത് അമ്മയായിരുന്നു. പക്ഷേ... 😞. മുന്നോട്ടുള്ള യാത്രയിൽ എവിടെ പോയാലും എത്ര ഉയരങ്ങളിൽ എത്തിയാലും മനസ്സിന്റെ നന്മയും ജീവിതത്തെ പോസിറ്റീവ് ആയി കാണാനുള്ള  അവളുടെ കഴിവും നഷ്ടപ്പെടാതിരിക്കട്ടേ....


സ്മിത

Comments

Post a Comment

Popular Posts